ഹരിപ്പാട് :ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. എടത്വ വേണാട് വീട്ടില്‍ സന്തോഷ് ഓമന ദമ്പതികളുടെ മകന് അഭിജിത്ത് ആണ് മരിച്ചത്. ഇുപത്തിമൂന്ന് വയസ്സായിരുന്നു.
അഭിജിത്തിനോടൊപ്പം ഉണ്ടായിരുന്ന മാതൃസഹോദരിയുടെ മകള്‍ അഖിലയെ(21) പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് നടുക്കുന്ന അപകടം.
also read: സ്കൂളില്‍ നിന്നും മടങ്ങവെ സ്കൂട്ടറില്‍ കാറിടിച്ച് അപകടം, അധ്യാപികയ്ക്ക് ദാരുണാന്ത്യം
തോട്ടപ്പള്ളി വലിയഴീക്കല്‍ തീരദേശ പാതയില്‍ പല്ലന കുമാരകോടി ജംഗ്ഷന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ടാര്‍ കയറ്റിയ ലോറി. അതിനിടെ വഴി ചോദിക്കാനായി നിര്‍ത്തിയപ്പോള്‍ പുറകെ വന്ന ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു.
also read: വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചു: തിരുവില്വാമലയില്‍ എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അനന്തകുമാര്‍ ആണ് അഭിജിത്തിന്റെ സഹോദരന്.
Discussion about this post