ലപ്പുറം: നടന് മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ ബന്ധുക്കള്‍ എത്തി കോഴിക്കോട്ടേയ്ക്ക് മാറ്റി.
വണ്ടൂര്‍ പൂങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ താരത്തിന് ഇന്നലെ രാത്രി 8.30 ഓടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കാണികള്‍ക്കൊപ്പവും മറ്റും ഫോട്ടോ എടുക്കുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു. തലച്ചോറിലേക്കുള്ള രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് കാരണമെന്നും കാര്‍ഡിയോളജി വിഭാഗത്തിന്റെ അടക്കം നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
രാത്രി പതിനൊന്നര മണിയോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. തുടര്‍ന്ന് അദ്ദേഹത്തിന് പതിവ് ചികിത്സ നല്കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ മാമുക്കോയയെ വണ്ടൂരില്‍ നിന്നു ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post