വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചു: തിരുവില്വാമലയില്‍ എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം

തിരുവില്വാമല: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്തു വീട്ടില്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ഇട്ടിരിക്കുകയായിരുന്നുവെന്നും സംശയമുണ്ട്. വീടിനുള്ളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു.

പഴയന്നൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും മകളാണ് ആദിത്യശ്രീ. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ പഴയന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം ഇന്ന് വീട്ടിലെത്തി പരിശോധന നടത്തും.

Exit mobile version