തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്തെത്തും. വന്ദേ ഭാരത് തീവണ്ടിയുടെ ഫ്ളാഗ് ഓഫും 3200 കോടിയുടെ മറ്റു വികസന പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.
രാവിലെ 9.30ന് കൊച്ചിയില്‍ നിന്നും വിമാന മാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി 10.15ന് വിമാനത്താവളത്തില്‍ എത്തും. 10.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്റ്റേഷനില്‍ ചിലവഴിക്കും.
11 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുന്ന നരേന്ദ്ര മോഡി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കുന്നതാണ് ഇതില്‍ പ്രധാനം.
ഡിജിറ്റല്‍ മെട്രോയുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിക്കും. കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും ഉണ്ടാവും. വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമാകും. 12.40ന് പ്രധാനമന്ത്രി തിരികെ ഗുജറാത്തിലേക്ക് മടങ്ങും.
Discussion about this post