പത്തനംതിട്ട: ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍ ആക്ടിവിസ്റ്റുകളാണ്. വെല്ലുവിളിയായിട്ടാണ് ഇവര്‍ മലകയറുന്നത്. ഇവര്‍ വിശ്വാസികളല്ല അവിശ്വാസികളാണ് അതിനാല്‍ പരിഹാരക്രിയ നടത്തണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി. പമ്പതൊട്ട് പരിശുദ്ധമായ നീലിമലവരെ ശുദ്ധികലശം നടത്തണമെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്.
താന്ത്രിക വിധിപ്രകാരം ശുദ്ധികലശമോ പുണ്യാഹമോ തളിക്കണം. ഇക്കാര്യം തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളെ വിമര്‍ശിച്ച് രംഗത്തിയിരുന്നു. വിശ്വാസികളല്ല ആക്ടിവിസ്റ്റുകളാണ് ശബരിമലയിലെത്തിയ യുവതികളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയെ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ആക്ടിവിസ്റ്റുകള്‍ കാണരുത്. വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post