പാലക്കാട്: വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി തേക്കുപ്പനയിലാണ് ദാരുണ സംഭവം. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രങ്കന്‍ ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. അട്ടപ്പാടിയില്‍ ഈ വര്‍ഷം കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുന്ന മൂന്നാമത്തെയാളാണ് ബപ്പയ്യന്‍.
also read: അബദ്ധത്തില്‍ ഡാമില്‍ വീണ് 13കാരന് ദാരുണാന്ത്യം, അപകടം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോള്‍
പഞ്ചക്കാട്ടില്‍ ആടിനെ മേയ്ക്കാന്‍ പോയതായിരുന്നു ബപ്പയ്യന്‍. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് നിഗമനം. നേരം വൈകിയിട്ടും തരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് പോയതായിരുന്നു.
അപ്പോഴാണ് ആനയുടെ ചവിട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍ വൃദ്ധനെ കണ്ടത്. ഉടന്‍ തന്നെ ആശപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post