കോഴിക്കോട്: തിരുവനന്തപുരംകാസര്‍കോട് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങ് ഹിറ്റായിരിക്കുകയാണ്. രാവിലെ 8ന് ടിക്കറ്റ് വില്പന ആരംഭിച്ച് വൈകാതെ തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റായി, വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതികരിച്ച് നടന് ഹരീഷ് പേരടി രംഗത്ത്.
ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദിയും പറഞ്ഞ താരം മോഡി നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാമെന്നും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നതായും കുറിച്ചു
ടിക്കറ്റുക്കള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരില്‍ ജനിക്കാനിരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകള്‍…എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം…
ഞങ്ങള്‍ക്ക് ഇനിയും സ്പീഡ് വേണം…25 ന് വരുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കള്‍ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി.
Discussion about this post