മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാർക്കലി മരിക്കാർ. അമ്മ ലാലിയും സഹോദരിയുമെല്ലാം കലാരംഗത്ത് ഉള്ളവർ തന്നെയാണ് . ഇപ്പോഴിതാ തന്റെ നോമ്പ് ഓർമ്മകളെ കുറിച്ച് പറയുകയാണ് അനാർക്കലി. തനിക്ക ഒരിക്കൽ പോലും നോമ്പ് മുഴുവനായിട്ട് എടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് അനാർക്കലി പറയുന്നത്.
നോമ്പ് കാലം കുട്ടിക്കാലത്തായിരുന്നു കുറച്ച് കൂടി രസമെന്ന് അനാർക്കലി പറയുന്നു. പെരുന്നാളിന് കസിൻസിനൊപ്പം പുറത്ത് പോകും. പെരുന്നാൾ ദിവസം വീടൊക്കെ വൃത്തിയാക്കുകയും ചെയ്യും. അതൊക്കെയാണ് തന്റെ ഓർമകൾ. ഉമ്മയാണ് വീട് വൃത്തിയാക്കുക. പക്ഷെ സാധനം വാങ്ങാൻ താനാണ് പോകുന്നതെന്നും അനാർക്കലി പറയുന്നു.
പിന്നീട് പെരുന്നാൾ എന്റെ വീട്ടിൽ ആഘോഷിക്കുന്നത് കുറഞ്ഞു. ഇതുവരെ മുഴുവൻ നോമ്പ് എടുത്തിട്ടില്ലെന്നും അനാർക്കലി പറയുന്നു. ഇപ്രാവശ്യം എടുക്കണമെന്ന് ആലോചിച്ചു പക്ഷെ നടന്നില്ല. ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല. ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതാണ് ബുദ്ധിമുട്ട്. വെള്ളം കുടിക്കാതെ ഇരിക്കുന്നത് പ്രശ്നമല്ല. പക്ഷെ ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല. മാത്രമല്ല നോമ്പില്ലെങ്കിലും നോമ്പ് തുറക്കാൻ പോകുമെന്നും താരം തുറന്നുപറയുന്നു.
തനിക്ക് ഇഫ്താർ സമയത്താണ് നമ്മുടെ കുടുംബത്തിൽ ഇത്രയേറെ ആളുകൾ ഉണ്ടെന്ന് മനസിലാവുന്നത്. കാരണം എല്ലാവരും ഒത്തുകൂടും. ഞാൻ ഇൻട്രൊവെർട്ട് അല്ല. പക്ഷെ ആദ്യം കാണുന്നവരോട് ഒരുപാട് സംസാരിക്കാറില്ലെന്ന് മാത്രം. വളരെ ക്ലോസായിട്ടുള്ളവരോടാണ് കൂടുതൽ സംസാരിക്കുന്നതെന്നും അനാർക്കലി പറയുന്നു.
Discussion about this post