തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ സമയവും സ്റ്റോപ്പുകളും പ്രഖ്യാപിച്ചു. ട്രെയിനിന് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. അതേസമയം, ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
തിരുവനന്തപുരത്ത് നിന്ന് 5.20 നാണ് ട്രെയിന്‍ പുറപ്പെടുന്നത്. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊര്‍ണൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.
എട്ട് മണിക്കൂര്‍ 05 മിനിറ്റ് സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍കോട് എത്തുക. തിരിച്ച് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.30 യ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും. വന്ദേ ഭാരത് എക്‌സ്പ്രസ് യാത്ര ചെയ്യുമ്പോള്‍ ഒരു ട്രെയിനും പിടിച്ചിടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു.
സമയക്രമം
തിരുവനന്തപുരം – 5.20
കൊല്ലം – 6.07
കോട്ടയം – 7.20
എറണാകുളം – 8.17
തൃശ്ശൂര്‍ – 9.22
ഷൊര്‍ണൂര്‍ – 10.02
കോഴിക്കോട് – 11.03
കണ്ണൂര്‍ 12.02
കാസര്‍കോട് – 1.30
മടക്കയാത്ര സമയക്രമം
കാസര്‍കോട് – 2.30
കണ്ണൂര്‍ – 3.28
കോഴിക്കോട് – 4.28
ഷൊര്‍ണ്ണൂര്‍ – 5.28
തൃശ്ശൂര്‍ – 6.03
എറണാകുളം – 7.05
കോട്ടയം – 8
കൊല്ലം – 9.18
തിരുവനന്തപുരം – 10.35
Discussion about this post