കൊച്ചി: സംഘപരിവാര്‍ സിനിമകളുണ്ടാക്കട്ടെയെന്ന് സംവിധായകന് ആഷിഖ് അബു. ബോംബുണ്ടാക്കുന്നതിലും നല്ലത് സിനിമയെടുക്കുന്നതല്ലേയെന്നും ആഷിഖ് പറഞ്ഞു.
സംഘപരിവാര്‍ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സിനിമകള്‍ വരുന്നു എന്നതിനോടായിരുന്നു ആഷിഖിന്റെ പ്രതികരണം. അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംവിധായകന്.
അവര്‍ സിനിമകള്‍ ഉണ്ടാക്കട്ടെ, ഇവിടെയൊരു യുദ്ധമോ, ബോംബോ ഉണ്ടാക്കുന്നതിന് പകരം സിനിമകളുണ്ടാക്കട്ടെയെന്നു തന്നെയാണ്. അതിനെ ചെറുക്കാന്‍ ഇവിടത്തെ പുരോഗമന രാഷ്ട്രീയമുള്ള കലാകാരന്മാര്ക്ക് പറ്റില്ലേ. എണ്ണത്തില്‍ കൂടുതല്‍ അവരല്ലേ. നിങ്ങള്‍ സിനിമ ചെയ്യരുതെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ആര്‍ക്കും എന്ത് സിനിമയും ചെയ്യാം. പോയി വെട്ടിക്കൊല്ലുന്നതിനേക്കാള്‍ നല്ലത്, നിങ്ങള്‍ സിനിമകള്‍ ചെയ്യൂ.’- ആഷിഖ് അബു പറഞ്ഞു.
വിവാഹം തന്റെ കരിയറിലടക്കം മാറ്റം വരുത്തിയെന്നും ആഷിഖില്‍ ഒന്നും മാറിയിട്ടില്ലെന്നും നടിയും ഭാര്യയുമായ റിമ കല്ലിങ്കലിന്റെ കമന്റിനോടും സംവിധായകന് പ്രതികരിച്ചു. ‘റിമയുടെ കരിയര്‍ മാറിയെന്നുള്ളതും എന്റെ കരിയര്‍ മാറിയില്ല എന്നുള്ളതും സത്യമാണ്. പക്ഷേ എനിക്ക് എന്റെ കരിയര്‍ മനപ്പൂര്‍വം മാറ്റാന്‍ കഴിയില്ലല്ലോ എന്നും ആഷിഖ് പറഞ്ഞു.
Discussion about this post