കോഴിക്കോട്: ക്വാറിയില്‍ കാല്‍ വഴുതിവീണ് മലയാളി യുവാവിന് കര്‍ണാടകയില്‍ ദാരുണാന്ത്യം. താമരശ്ശേരി സ്വദേശിയാണ് മരിച്ചത്. ക്വാറിയിലേക്ക് ലൈറ്റ് അടിച്ചുകൊടുക്കുന്നതിനിടെയായിരുന്നു അപകടം.
താമരശ്ശേരി ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരി ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറില്‍ സൂപ്പര്‍വൈസറാണ് സജിന്‍.
ക്വാറിയില്‍ താഴെ ജോലി ചെയ്തിരുന്ന ആള്‍ക്ക് മൊബൈല്‍ ഫോണില്‍ മുകളില്‍ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോള്‍ കാല്‍ വഴുതി താഴേക്ക് പതിച്ചതാണ് അപകടം. പിതാവ്: എസ്.എം. സെല്‍വരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്‌കൂള്‍)
ഭാര്യ: അഞ്ജു.മകള്‍: ഇഹലക്ഷ്മി. സഹോദരങ്ങള്‍: സമിത എസ്. രാജ് ( നടനം സ്‌കൂള്‍ ഓഫ് ഡാന്‍സ് കാരാടി), ഡോ. സംഗീത എസ്. രാജ്. ഭൗതീക ദേഹം വെള്ളിയാഴ്ച ഏഴു മണിയോടെ വീട്ടിലെത്തിക്കും. രാത്രി 10.30 നാണ് സംസ്‌ക്കാരം.