കൊച്ചി: പ്രമുഖ സിനിമാതാരവും മോഡലും അവതാരകയുമായ ശ്വേതാ മേനോന്റെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെ മാതാവ് സതീദേവി പി. മേനോന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.
കൊച്ചിയിലെ മെഡി സിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരേതനായ നാരായണന്‍കുട്ടി മേനോന്റെ ഭാര്യയാണ്.
also read: തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണം, ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീംകോടതിയില്‍
ശ്രീവത്സന്‍ മേനോന്‍, ശ്രീകാന്ത് മേനോന്‍ എന്നിവരാണ് മക്കള്‍. തൃശൂര്‍ പുതിയേടത്ത് കുടുംബാംഗമാണ്. സംസ്‌ക്കാരചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടക്കും.