തോപ്പുംപടി: ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ 40കാരന്‍ വീട്ടില്‍ കയറി കുത്തികൊന്നു. ലഹരിക്കടിമയായ യുവാവാണ് തോപ്പുംപടി വാലുമ്മേല്‍ റോഡ് കോന്നോത്ത് എകെ സുബ്രഹ്മണ്യന്റെ മകന്‍ സുമേഷിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാലെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
വാതില്‍ മുട്ടുന്നത് കേട്ട് തുറന്നപ്പോള്‍ അകത്തേക്കു കയറിയ പ്രതി ഒന്നാം നിലയിലെ മുറിയിലേക്കു ഓടിച്ചെന്ന് സുമേഷിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഓട്ടിസത്തിന് ചികിത്സയിലായിരുന്നു സുമേഷ്. താമസിക്കുന്ന വീടിന്റെ പരിസരത്തു പ്രശ്നമുണ്ടാക്കിയ പ്രതിയെ പിന്തുടര്‍ന്നെത്തിയവരാണ് സുമേഷിന്റെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടി പോലീസിനു കൈമാറിയത്.