എടക്കര: നാല് വർഷമായി ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടരെ പോലീസ് പിടികൂടി. മലപ്പുറം വഴിക്കടവിലാണ് വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷാണ്(41) പിടിയിലായത്.
2018 മുതൽ ഇയാൾ വഴിക്കടവ് നാരോക്കാവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി മാത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ മുൻപ് മെഡിക്കൽ ഷോപ്പിലെ ജോലിക്കാരനായിരുന്നു. ഈ പരിചയം വച്ചാണ് രോഗികളെ ചികിത്സിച്ചതെന്ന് രതീഷ് പോലീസിനോട് പറഞ്ഞു. ആശുപത്രി നടത്തിപ്പുകാരായ ഷാഫി ഐലാശേരിയെയും ഷമീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post