അവിഹിത ബന്ധമെന്ന് സംശയം; ഇടുക്കിയിൽ കോടതിയിൽ സാക്ഷി പറയാനെത്തിയ യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്

പീടുമേട്: കോടതി വളപ്പിൽവെച്ച് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ചക്കുപള്ളം കുങ്കിരിപ്പെട്ടി മനകാലയിൽ ബിജുവാണ് ഭാര്യ അമ്പിളിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബിജുവിനെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പീരുമേട് കോടതി വളപ്പിലാണ് നാടകീയ സംഭവം.

ഒരു കേസിൽ സാക്ഷി പറഞ്ഞ് കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിവന്ന അമ്പിളിയെ പുറകിൽനിന്നും എത്തിയ ബിജു ആ ക്ര മിക്കുകയായിരുന്നു. 2018ൽ ഇവരുടെ വീട് അയൽവാസി ആക്ര മി ച്ചതുമായി ബന്ധപ്പെട്ട് കുമളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ സാക്ഷികളാണ് ഇരുവരും. ഈ കേസിൽ കോടതിയിൽ ഹാജരായതിനു പിന്നാലെയായിരുന്നു ബിജുവിന്റെ ആ ക്ര മണം.

ALSO READ- ഓട്ടോയിൽ കാട്ടിറച്ച് കടത്തിയെന്ന കള്ളക്കേസ് പിൻവലിച്ചു; ആദിവാസി യുവാവ് സരുണിന്റെ പോരാട്ടത്തിന് വിജയം

കേസ് സംബന്ധിച്ച് വിവരങ്ങൾ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മുറിയിൽവച്ച് സംസാരിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ബിജു ചാടി വീണത്. അമ്പിളിക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഭർത്താവിന് സംശയമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പതിവായി ഇരുവരും വഴക്കിടാറുണ്ട്. ബിജുവിന്റെ സംശയത്തെ തുടർന്നുള്ള പകയാണ് വ ധശ്ര മത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Exit mobile version