ഓട്ടോയിൽ കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസ് പിൻവലിച്ചു; ആദിവാസി യുവാവ് സരുണിന്റെ പോരാട്ടത്തിന് വിജയം

ഉപ്പുതറ: ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സരുൺ സജി എന്ന ആദിവാസി യുവാവിനെതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിച്ചു. കേസ് പിൻവലിച്ചുകൊണ്ടുള്ള വനംവകുപ്പിന്റെ അപേക്ഷ കട്ടപ്പന ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചു.

നേരത്തെ സരുണിന്റെ പരാതിയെ തുടർന്ന് ഉന്നതതല അന്വേഷണത്തിൽ, കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. സരുണിന്റെ ഓട്ടോയിൽ നിന്നും വനപാലകർ പിടിച്ചത് കന്നുകാലി ഇറച്ചിയാണെന്നും പരിശോധനാഫലവും വന്നു.

ALSO READ-വീട്ടുകാരിൽ നിന്നും പിരിഞ്ഞ് രണ്ട് പതിറ്റാണ്ട്; ഒടുവിൽ അംഗനവാടി ടീച്ചർ കരിഷ്മ വീടണഞ്ഞു; തുണയായത് വാട്‌സ്ആപ്പ് ഗ്രൂപ്പ്!

എന്നാൽ, വനംവകുപ്പ് കേസ് പിൻവലിക്കാൻ തയ്യാറായിരുന്നില്ല. യുവാവിന് എതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും, ഭീഷണിയും തുടരുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്ന് താനെന്ന് കാട്ടി സരുൺ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. വലിയ മാധ്യമവാർത്തയായതിനെ തുടർന്നാണ് കേസ് പിൻവലിക്കാനുള്ള നടപടി ഉണ്ടായത്.

Exit mobile version