കോഴിക്കോട്: ഐസ്ക്രീം കഴിച്ചതിന് പിന്നാലെ 12 വയസ്സുകാരന് മരിച്ച സംഭവം കൊലപാതകമെന്നു സംശയം. കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായിയാണ് മരിച്ചത്.
സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് കസ്റ്റഡിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കുട്ടി മരിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോളായിരുന്നു മരണം. വിഷം കലര്‍ത്തിയ ഐസ് ക്രീം കഴിച്ചതിനെതുടര്‍ന്നാണ് കുട്ടി മരിച്ചതെന്നു പോലീസ് പറഞ്ഞു.
also read: സാധനങ്ങളെല്ലാം മാറ്റി, ഇന്നോ നാളയോ രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിയും
ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. താഹിറ ഐസ്ക്രീമില് മനപൂര്‍വ്വം വിഷം കലര്‍ത്തി എന്ന വിവരമാണ് ലഭിക്കുന്നത്. എന്നാല്‍ അത് കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് എന്ന മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Discussion about this post