കൊല്ലം: പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലത്താണ് സംഭവം. കടയ്ക്കല്‍ ദര്പ്പക്കാവ് പുനയം കോളനിയില്‍ വേങ്ങവിള വീട്ടില്‍ ശിവാനിയാണ് മരിച്ചത്. അഞ്ചാംക്ലാസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് 6.30യോടെയാണ് സംഭവം. ശ്യാം, മാളു ദമ്പതികളുടെ മകളാണ് ശിവാനി. തൊട്ടടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ച് കൊണ്ട് നില്‍ക്കേ മറ്റൊരു കുട്ടിയെ തള്ളിയിട്ടിരുന്നു. പിന്നാലെ കുട്ടിയെ മാതാവ് ശകാരിക്കുകയും ചെയ്തു.
ഇതിന്റ മനോവിഷമത്തില്‍ കുട്ടി ജീവനൊടുക്കിയതാണെന്നാണ് വിവരം. ശിവാനിയെ വീടിനുള്ളില്‍ തൂങ്ങിനില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ മാതാപിതാക്കള്‍ കടക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post