തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തില്‍ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20 നും പ്ലസ് ടു പരീക്ഷാഫലം മെയ് 25 നും പ്രഖ്യാപിക്കുമെന്നുംമന്ത്രി അറിയിച്ചു.
സ്കൂള്‍ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കുവെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ് 20 ന് മുന്‍പ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
അതേസമയം, പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും പാഠപുസ്തക തയ്യാറാക്കുന്നതില്‍ 25 ലക്ഷം വിദ്യാര്‍ത്ഥികള്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
also read: കോഴികളെ പിടിക്കാനെത്തി, ഒടുവില്‍ കാല്‍വഴുതി കിണറ്റിലായി കരടി, രക്ഷാപ്രവര്‍ത്തനം പരാജയം
കൂടാതെ ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പുതിയ പാഠപുസ്തകം 2024ല്‍ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ്സ് ടൈമില്‍ കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാന്‍ കഴിയില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.