കൊച്ചി: പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നൃത്ത സംവിധായകന്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയാണ്. ചാനല്‍ ഷോകളില്‍ വ്യത്യസ്തമാര്‍ന്ന ചുവടുകള്‍ ഒരുക്കിയ രാജേഷ് മാസ്റ്റര്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
ഫെഫ്ക ഡാന്‍സേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു രാജേഷ് മാസ്റ്റര്‍. ‘ഇലക്ട്രോ ബാറ്റില്‍സ്’ എന്ന ഡാന്‍സ് സംഘത്തിന്റെ സ്ഥാപകന്‍ കൂടിയാണ്. രാജേഷ് മാസ്റ്ററുടെ വിയോഗം ഉറ്റവരെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമെല്ലാം വിഷമത്തിലാഴ്ത്തുന്നു.
also read: അപ്പീല്‍ തള്ളി, രാഹുല്‍ ഗാന്ധിക്ക് വന്‍തിരിച്ചടി, ലോക്സഭാംഗത്വത്തില്‍ നിന്നുള്ള അയോഗ്യത തുടരും
സിനിമാ മേഖലയിലെ നിരവധി പേരാണ് രാജേഷിന് ആദരാഞ്ജലി അര്‍പ്പിച്ചത്. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരു നിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു,’ എന്നാണ് ബീന ആന്റണി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
‘ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. എന്റെ നൃത്തത്തില്‍ ബോളിവുഡ് മൂവ്മെന്‍സ് കൊണ്ടുവന്നത് നിങ്ങളാണ്. ഇന്നലെ ലഭിച്ചത് നിങ്ങളുടെ അവസാനത്തെ സന്ദേശമാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല,’ ദേവി ചന്ദന കുറിച്ചു.