കുഞ്ഞിനെ കാണാന്‍ ബ്രിട്ടനിലെ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ സ്വദേശി ഷൈജു സ്കറിയ ജെയിംസിനെയാണ് (37) ആശുപത്രിയിലെ കാന്റീന് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇംഗ്ലണ്ടിലെ പ്ലിമത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസേറിയനു ശേഷം ആശുപത്രിയില്‍ കഴിയുന്ന നഴ്സായ ഭാര്യയെും കുഞ്ഞിനെയും കണ്ടശേഷം ഭക്ഷണം കഴിക്കാന്‍ പോയ ഷൈജുവിനെ കാണാതായി.
തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. ഷൈജുവിന്റെ ഭാര്യ നിത്യ രണ്ടു ദിവസം മുമ്പാണ് സിസേറിയനിലൂടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ കഴിയുന്ന നിത്യയെയും കുഞ്ഞിനെയും കാണാനെത്തിയ ഷൈജു ഭക്ഷണം കഴിക്കാനായി ആശുപത്രി കാന്റീനിലേക്കു പോയി.
ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചെങ്കിലും ഫോണെടുത്തില്ല. റിസപ്ഷനില്‍ പഠിക്കുന്ന മൂത്ത കുട്ടിയെ സ്കൂളില്‍നിന്നും എടുക്കേണ്ട സമയമായിട്ടും പ്രതികരിക്കാതായതോടെ പന്തികേടു തോന്നിയ നിത്യ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
also read: 142.8 കോടി! ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറാൻ ഇന്ത്യ
തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് കാന്റീനിലെ ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ ഷൈജുവിനെ കണ്ടെത്തിയത്. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
Discussion about this post