മദ്യപിച്ചെത്തി ഭാര്യയെയും അമ്മയെയും ഉപദ്രവിക്കാന്‍ ശ്രമം, സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു

കല്‍പ്പറ്റ: സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു. വയനാട് വാളാടാണ് സംഭവം. വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന ജയകൃഷ്ണന്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെയാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുള്ള വഴക്ക് കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു.മദ്യപിച്ച് വീട്ടിലെത്തിയ ജയചന്ദ്രനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു.

also read: നിഖില പറഞ്ഞത് പച്ച പരമാര്‍ത്ഥം: വിവാഹമായാലും മയ്യത്തായാലും പെണ്ണുങ്ങളുടെ പ്രവേശന വഴി പിന്നാമ്പുറത്ത് കൂടി; നടിയെ പിന്തുണച്ച് നുസ്രത്ത് ജഹാന്‍

അതിനിടെ തന്റെ ഭാര്യയെയും അമ്മയെയും ജയചന്ദ്രന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു രാമകൃഷ്ണന്‍ ഇടപെട്ടത്. വീട്ടിലുണ്ടായിരുന്ന മുളവടി ഉപയോഗിച്ച് ജയചന്ദ്രനെ രാമകൃഷ്ണന്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി.

also read: ഐഎന്‍എക്സ് മീഡിയ കള്ളപ്പണം കേസ്: കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

തലയ്ക്കും കഴുത്തിനും പരിക്കേറ്റ ജയചന്ദ്രനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു.

Exit mobile version