കൊച്ചി: ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര് സുരേഷ് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
ഇന്നലെ വസതിയില്‍ വച്ച് സ്ട്രോക്ക് ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികത്സയില്‍ ആയിരുന്നു. പിതാവിന്റെ മരണ വിവരം അമൃത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
‘ഞങ്ങടെ പൊന്നച്ചന് ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അച്ഛന് അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കുവച്ചുകൊണ്ട് അമൃത കുറിച്ചത്.
ലൈല സുരേഷ് ആണ് പത്നി. ഗായിക അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവര്‍ മക്കളാണ്. മൃതദേഹം ചക്കരപ്പറമ്പിലുള്ള കെന്റ് നാലുക്കെട്ടില്‍ നാളെ പതിനൊന്നു മണിവരെ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്ക്കാരം പച്ചാളം ശ്മശാനത്തില്‍.
View this post on Instagram
Discussion about this post