കോഴിക്കോട്: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കേരളത്തിലെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വിഷയത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ജോയ് മാത്യു.
‘തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിനു കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു’ എന്നാണ് ജോയ് മാത്യു വിഷയത്തില്‍ നിലപാട് തുറന്നടിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരിച്ചത്.
വാര്‍ത്തകളിലെ വേഗം വന്ദേഭാരതിന് ഭാവിയില്‍ ഉണ്ടാകുമെങ്കില്‍ വോട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഇടതുപക്ഷത്തെ പിന്തുണച്ച താന്‍ ഇനി മുതല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കഴിഞ്ഞദിവസം ഹരീഷ് പേരടിയും കഴിഞ്ഞദിവസം കുറിച്ചിരുന്നു.
”ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ..” എന്നായിരുന്നു പേരടിയുടെ പ്രതികരണം.
അതേസമയം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ ബുധനാഴ്ച വീണ്ടും നടത്തും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ട്രെയിന്‍ ഓടിക്കും. വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടിയിട്ടുമുണ്ട്.
ഒന്നര വര്‍ഷം കൊണ്ട് ട്രെയിന്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. എന്നാല്‍ നിരക്കിന്റെയും സ്റ്റോപ്പുകളുടെയും കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
Discussion about this post