ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍
കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കാര്‍ത്തിയുടെ 11.04 കോടിയുടെ സ്വത്ത് അന്വേഷണ സംഘം കണ്ടുകെട്ടി.
കൂര്‍ഗിലേത് ഉള്‍പ്പെടെ നാല് വസ്തുവകകളാണ് എന്‍ഐഎ കണ്ടുകെട്ടിയത്. ഐഎന്‍ക്സ് മീഡിയ കേസില്‍ നേരത്തെ കാര്‍ത്തി ചിദംബരത്തേയും പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തേയും സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട്ടിലെ ശിവലിംഗയില്‍ നിന്നുള്ള എംപിയാണ് കാര്‍ത്തി ചിദംബരം. 2007ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ കാലത്ത് ധനമന്ത്രിയായിരുന്ന പി ചിദംബരം വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് അനുമതി നല്‍കിയെന്ന പരാതിലാണ് കേസ്.