കൊച്ചി: മലയാള സിനിമാ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി
സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. മലയാള സിനിമാ രംഗം വെല്ലുവിളി നേരിടുന്നുവെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ വിമര്‍ശനം.
ചില താരങ്ങള്‍ കരാറില്‍ ഒപ്പിടുന്നില്ല. താരങ്ങളുടെ പിടിവാശി മൂലം സിനിമാ ചിത്രീകരണം തടസ്സപ്പെടുന്നുവെന്നും ഫെഫ്ക കുറ്റപ്പെടുത്തി. പല നിര്‍മാതാക്കള്‍ക്കും ഒരേ തീയതി നല്‍കി ബുദ്ധിമുട്ടുണ്ടാക്കുകയാണ് താരങ്ങള്‍. സിനിമയുടെ എഡിറ്റ് അപ്പപ്പോള്‍ കാണിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. നടീനടന്മാരെ മാത്രമല്ല മറ്റ് പലരെയും എഡിറ്റ് ചെയ്ത് കാണിക്കാന്‍ നിര്‍ബന്ധിക്കുന്നു.
എഡിറ്റ് കണ്ട് ഇഷ്ടമായില്ലെങ്കില്‍ വീണ്ടും ചിത്രീകരിക്കാനും ആവശ്യപ്പെടുന്നു. ഇതൊന്നും കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ പലരുടെയും പേരുവച്ച് പരാതികള്‍ വന്നു. ഇവ പിന്നീട് വെളിപ്പെടുത്താമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന നടീനടന്മാരുമായി നേരിട്ടും സംഘടനാ തലത്തിലും ചര്‍ച്ച നടത്തുമെന്നും ഫെഫ്ക വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Discussion about this post