തിരുവനന്തപുരം: കേരളത്തില്‍ മില്‍മ പാല്‍ വില വീണ്ടും ഉയരും. മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. ഏറെ ആവശ്യക്കാരുള്ള നീല കവര്‍ പാലിന് വില കൂടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മില്‍മ റിച്ചിന് 29 രൂപയായിരുന്നു വില. ഇത് 31 രൂപയാവും. 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് 25 രൂപയാകും. രണ്ടു മാസം മുന്‍പ് നീല കവര്‍ പാലിന് വില കൂട്ടിയിരുന്നു. റിപൊസിഷനിങ് മില്‍മ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ വില കൂടുന്നത്.
ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈന്‍, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാല്‍ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് വിശദീകരണം.
നേരത്തെ മറ്റു ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയപ്പോള്‍ റിച്ചും സ്മാര്‍ട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. എന്നും മില്‍മ .പാല്‍, തൈര്, നെയ്യ്, ഫ്‌ലേവേഡ് മില്‍ക് എന്നീ ഉല്‍പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അറിയിച്ചിരുന്നു.