അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നത് ‘വീടുവിട്ടിറങ്ങിയ യുവതി’; കൂടെ പോലീസുകാരനും; ഇരുവരും കടന്നുകളഞ്ഞു; പരാതി

മൂന്നാർ: മൂന്നാർ ഹൈഡൽ പാർക്കിലെ ഉപകരണങ്ങളിൽ ഇടിച്ച് കേടുപാടുണ്ടാക്കിയ കാറിൽ ഉണ്ടായിരുന്നത് ‘കാണാതായ യുവതി’. ഈ യുവതിയുടെകൂടെയുണ്ടായിരുന്നത് പോലീസുകാരനായ സുഹൃത്തെന്നും സ്ഥിരീകരണം.

പോലീസുകാരനൊപ്പം വീട് വിട്ടിറങ്ങിയ വീട്ടമ്മ കാറിൽ മൂന്നാറിലേക്ക് വരുംവഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞിരുന്നു.

അതേസമയം, യുവതിയെ കാണാനില്ലെന്ന് കാട്ടി ഇവരുടെ ഭർത്താവ്, പോലീസിൽ പരാതി നൽകിയിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ മൂന്നാറിൽ ഉണ്ടെന്ന് മനസ്സിലായത്.യുവതി നെടുമ്പാശ്ശേരി സ്വദേശിയാണ്.
also read- ‘എഴുന്നേറ്റ് ജോലിക്ക് പോടാ’ , അലറിക്കൊണ്ട് ഉറങ്ങിക്കിടന്ന മകന്റെ മുഖത്തടിച്ച് പിതാവ്, 11കാരന്‍ ആശുപത്രിയില്‍, അറസ്റ്റ്

എന്നാൽ, പോലീസ് എത്തിയപ്പോഴേക്കും ഇരുവരും കടന്നുകളഞ്ഞു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവർ തന്നെയാണ് ഹൈഡൽ പാർക്കിൽ അപകടം ഉണ്ടാക്കിയതെന്ന് മനസ്സിലായത്. ഇവർക്കെതിരേ മൂന്നാർ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version