കൊല്ലം: ഉറങ്ങാന്‍ കിടന്ന 11കാരനായ മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലാണ് സംഭവം. ചിതറ കുറക്കോട് സ്വദേശിയായ രാജേഷ് ആണ് അറസ്റ്റിലായത്. കണ്ണിനും ചുണ്ടിനും പരിക്കേറ്റ മകന് ആശുപത്രിയിലാണ്.
രാജേഷിന്റെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. രാജേഷ് നിരന്തരം മകനെ തല്ലാറുണ്ടെന്ന് ഇയാളുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. രാജേഷിന്റെ നിരന്തര ഉപദ്രവം സഹിക്കാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണ്.
എഴുന്നേറ്റ് ‘ജോലിക്ക് പോടാ’ എന്നലറിക്കൊണ്ടാണ് രാവിലെ ഉറക്കത്തിലായിരുന്ന മകന്റെ മുഖത്ത് രാജേഷ് അടിച്ചത്. അടിയേറ്റ് നിലത്തുവീണ പതിനൊന്നു വയസുകാരനെ രാജേഷിന്റെ മാതാപിതാക്കള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
also read: നടുറോഡില്‍ വെച്ച് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു, ആക്രമണം പരീക്ഷ കഴിഞ്ഞ് മടങ്ങവെ
രാജേഷിനെ ഭയന്നാണ് വീട്ടില്‍ കഴിയുന്നതെന്നും, ഏതു നിമിഷവും മകന് തങ്ങളെ കൊല്ലാമെന്ന് ഇയാളുടെ പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷിനെതിരെ 323 വകുപ്പ് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.
Discussion about this post