കോഴിക്കോട്: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെയുണ്ടായ ഛര്‍ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം കോഴിക്കോട് ജില്ലയിലാണ് സംഭവം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന് റിഫായിയാണ് മരിച്ചത്. പന്ത്രണ്ട് വയസ്സായിരുന്നു.
ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് സംശയിക്കുന്നു. ചങ്ങരോത്ത് എയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കുട്ടി ഞായറാഴ്ച വൈകീട്ട് ഐസ്‌ക്രീം കഴിച്ചിരുന്നു.
ഇതിന് ശേഷമാണ് നിര്‍ത്താതെ ഛര്ദ്ദി അനുഭവപ്പെട്ടത്. തുടര്‍ന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലും ചികിത്സതേടി. തിങ്കളാഴ്ച പുലര്‍ച്ച അസ്വസ്ഥതകള്‍ വര്‍ധിച്ചു. പിന്നാലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
also read: മകന്‍ വീടുവിട്ടുപോയി, മുന്‍ഭാര്യയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊല്ലാന്‍ ശ്രമിച്ച് 36കാരന്‍, അറസ്റ്റ്
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സംഭവത്തിന് പിന്നാലെ കൊയിലാണ്ടി പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവര് സ്ഥലത്ത് പരിശോധന നടത്തി.