കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലംപതിച്ചു, നാല് പേര്‍ക്ക് ദാരുണാന്ത്യം, നാടിനെ നടുക്കി അപകടം

പുനെ: കൂറ്റന്‍ പരസ്യ ബോര്‍ഡ് വീണ് വന്‍ ദുരന്തം. അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പിംപ്രി ചിഞ്ച്വാഡ് ടൗണ്‍ഷിപ്പിലെ സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. നാല് സ്ത്രീകളടക്കമുള്ളവരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

also read; മകന്‍ വീടുവിട്ടുപോയി, മുന്‍ഭാര്യയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊല്ലാന്‍ ശ്രമിച്ച് 36കാരന്‍, അറസ്റ്റ്

ഗുരുതരമായി പരിക്കേറ്റ പലരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ഇരുമ്പ് ഹോര്‍ഡിംഗ് തകര്‍ന്ന് വീഴുകയായിരുന്നു.

also read: അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി; സഹായധനമായി അഞ്ച് ലക്ഷം പ്രഖ്യാപിച്ച് സർക്കാർ

മുംബൈ – പുണെ ഹൈവേയില്‍ റാവെറ്റ് കിവാലെ ഏരിയയിലെ സര്‍വീസ് റോഡിലായിരുന്നു സംഭവം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Exit mobile version