ഇനി മുതല്‍ താമരയ്ക്ക് വോട്ട്: വന്ദേ ഭാരത് 130 കിലോ മീറ്റര്‍ വേഗത്തിലോടിയാലെന്ന് ഹരീഷ് പേരടി

കൊച്ചി: കേരളത്തിലേക്ക് എത്തിയ ആധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരത് എക്‌സ്പ്രസാണ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് രാജ്യത്തെ വന്ദേ ഭാരതിന്റെ പ്രഖ്യാപിത വേഗത. എന്നാല്‍ 500 കി.മീ ദൈര്‍ഘ്യമുള്ള കണ്ണൂര്‍ -തിരുവനന്തപുരം റൂട്ട് പിന്നിടാന്‍ വന്ദേ ഭാരതിന് 7.30 മണിക്കൂര്‍ എടുക്കുമെന്നാണ് ലഭ്യമായ വിവരം.

വന്ദേ ഭാരത് എക്‌സ്പ്രസിനെ കുറിച്ച് നടന്‍ ഹരീഷ് പേരടി കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുന്നു. വന്ദേ ഭാരതിന് ഭാവിയില്‍ 130 കിലോ മീറ്റര്‍ വേഗത ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ താന്‍ ഇനി മുതല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് നടന്‍ പറയുന്നു. ഈ പോസ്റ്റിന് പിന്നാലെ ഹരീഷ് പേരടിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

‘എനിക്ക് 53 വയസ്സുകഴിഞ്ഞു …ഒരു കോണ്‍ഗ്രസ്സ് കുടുംബത്തില്‍ ജനിച്ച ഞാന്‍ വോട്ടവകാശം കിട്ടിയതു മുതല്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്..പക്ഷെ ഈ വാര്‍ത്തയിലെ വേഗത എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ BJPയുടെ വര്‍ഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാന്‍ BJPയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും…ഇല്ലെങ്കില്‍ BJPക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യും…കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ…’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

Exit mobile version