അറസ്റ്റിലായവര്‍ നഷ്ടപരിഹാരം അടച്ചാല്‍ മാത്രം ജാമ്യം..! അക്രമികള്‍ നശിപ്പിച്ച വസ്തുക്കളുടെ തുക ഈടാക്കും

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച സംഭവത്തില്‍ അറസ്റ്റിലായ അക്രമികള്‍ക്കെതിരെ നടപടികള്‍. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. അതേസമയം അറസ്റ്റിലാവര്‍ പൊതുമുതല്‍ നശിപ്പിച്ചവരാണ്. ഇവര്‍ നഷ്ടപരിഹാരം അടയ്ക്കണം എന്നാല്‍ മാത്രമേ ജാമ്യം അനുവദിക്കുകയുള്ളൂ. ഇവരില്‍ നിന്ന് തന്നെ നശിപ്പിച്ച വസ്തുക്കളുടെ തുക ഈടാക്കും.

തീരുമാനത്തിന്റെ ഭാഗമായി ഹര്‍ത്താല്‍ അനുകൂലികള്‍ നശിപ്പിച്ച പൊതുമുതലിന്റെ കണക്ക് ശേഖരിക്കാന്‍ തീരുമാനമായി. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തിലാണ് തീരുമാനം. ജില്ലാ തലത്തിലാകും ആക്രമികളുടെ പട്ടിക തയ്യാറാക്കുക. കൂടാതെ അക്രമികളുടെ ആല്‍ബം തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. ഈ ആല്‍ബം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറിയ ശേഷമാകും അറസ്റ്റ് നടക്കുക.

ഹര്‍ത്താലില്‍ നടത്തിയ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 745 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.

Exit mobile version