കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായ ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണ് ആൽബർട്ട് അഗസ്റ്റിൻ.
ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചിരുന്നു. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയായിരുന്നു ഇന്ത്യൻ എംബസിയുടെ നിർദേശം.
ഇന്നലെ രാത്രിയായിരുന്നു ആൽബർട്ട് അഗസ്റ്റിന് വെടിയേറ്റത്. വിമുക്തഭടൻ കൂടിയാണ് കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിൻ. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.
Discussion about this post