ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ മരിച്ച സംഭവം, അപകടം റേസിങ് നടത്തുന്നതിനിടെ, 21കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബൈക്കപകടത്തില്‍ നാലുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. കണിയാപുരം ചിറ്റാറ്റമുക്ക് സ്വദേശി മുഹമ്മദ് ആഷിഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാവ് ബൈക്ക് റേസിങ്ങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കോവളം മുക്കോല പോറോട് പാലത്തിന് സമീപത്തുവെച്ചാണ് അപകടം. സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.

also read: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

ആഴാകുളം പെരുമരം എംഎ വിഹാറില്‍ ഷണ്‍മുഖ സുന്ദരം-അഞ്ജു ദമ്പതികളുടെ ഇളയ മകനാണ് യുവാന്‍. ഭക്ഷണവും കളിപ്പാട്ടവും വാങ്ങാന്‍ മാതാവിനൊപ്പം പോയി മടങ്ങുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടിയേയും മാതാവിനേയും ബൈക്ക് ഇടിക്കുകയായിരുന്നു.

also read: ആതീഖ് അഹമ്മദിന്റെ മക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു: കുട്ടികളെ ചൈല്‍ഡ് കെയര്‍ ഹോമിലേക്ക് മാറ്റി

അപകടത്തില്‍ കുട്ടിയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതാണ് മരണ കാരണം. യുവാവിന്റെ ബൈക്ക് കരമനയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ ഇടിച്ച ശേഷം യുവാവ് ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പോലീസ് സിസിടിവിയും, ബൈക്ക് ഷോറൂമുകളും, സര്‍വീസ് സെന്ററുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. പേടി കാരണമാണ് കീഴടങ്ങാതിരുന്നതെന്ന് മുഹമ്മദ് ആഷിഖ് പൊലീസിനോട് പറഞ്ഞു.

Exit mobile version