കൊച്ചി: ഇന്നലെ ഉണ്ടായ ഹര്‍ത്താല്‍ ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ 408 പേര്‍ക്ക് എതിരെ കേസെടുത്തു. ആലുവയിലും കാലടിയിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഭാഗമായവര്‍ക്കെതിരെയാണ് കേസ്.
ആലുവ മാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്ത 250 ബിജെപി പ്രവര്‍ത്തകര്‍ക്കും ഇവരെ പ്രതിരോധിച്ച 150 സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് എതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ കാലടി മഞ്ഞപ്രയിലെ കടയില്‍ ആക്രമണം നടത്തിയതിന് 8
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തു. അതേസമയം പെരുമ്പാവൂരില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഈ സംഭവത്തില്‍ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം അറസ്റ്റ് 16 ആയി.
Discussion about this post