തിരുവനന്തപുരം: യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റിലായി. വര്‍ക്കല റാത്തിക്കല്‍ സ്വദേശിനി നെബീനയുടെ മരണത്തില്‍ ഭര്‍ത്താവ് അഫ്സലാണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അഫ്സലിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഭര്‍തൃവീട്ടില്‍ മാനസിക പീഡനത്തിനും ശാരീരികമായ പീഡനത്തിനും നബീന ഇരയായിരുന്നുവെന്ന് ബോധ്യപ്പെട്ടത്.
ഈ മാസം ആ പതിമൂന്നാം തീയതിയാണ് പ്രതി അഫ്സലിനെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് വെള്ളിയാഴ്ച അഫ്സലിന്റെ അറസ്റ്റ് വര്‍ക്കല പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
അഫ്സല് വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം സ്ത്രീധനത്തിന്റെ പേരില്‍ പതിവായി ഭാര്യയെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് മരിച്ച നബീനയുടെ ബന്ധുക്കള്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് അഫ്സല് ഭാര്യയെ ഭാര്യയുടെ വീട്ടില്‍ കൊണ്ടാക്കുകയും അതിനുശേഷം പിന്നീട് തുടര്‍ച്ചയായി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്. ഇതിന് പിന്നാലെയാണ് നെബീന ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Discussion about this post