തിരുവനന്തപുരം: 108 -ാമത്തെ വയസില്‍ വിദ്യാഭ്യാസമെന്ന സ്വപ്നം സഫലമാക്കി കമലക്കണ്ണി. തമിഴ്നാട് സ്വദേശിനിയായ കമലക്കണ്ണിയാണ് കേരളത്തിന്റെ സാക്ഷരതാ പദ്ധതിയിലുടെ സ്വപ്നം സഫലമാക്കിയത്.
സാക്ഷരതാ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതും കമലക്കണ്ണിയാണ്.
റിപ്പോര്‍ട്ടുകളനുസരിച്ച് 1915 -ല്‍ തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് ഇവര്‍ ജനിച്ചത്. എന്നാല്‍, വളരെ ചെറുപ്രായത്തില്‍ തന്നെ കേരളത്തിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി.
രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെ തന്നെ കമലക്കണ്ണി വീട്ടുകാരോടൊപ്പം തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തിയായ വണ്ടന്മേട്ടില് എത്തുകയും ഏലത്തോട്ടത്തില്‍ ജോലി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് തുടര്‍ന്ന് പഠിക്കാനും സാധിച്ചിരുന്നില്ല.
അതേസമയം, 108 വയസ്സിലും കമലകണ്ണിയ്ക്ക് നന്നായി കാണാനും കേള്‍ക്കാനും സാധിക്കുന്നുണ്ട്. സാക്ഷരതാ പദ്ധതിയുടെ ഭാഗമായി 100ല്‍ 97 മാര്‍ക്കാണ് ഈ മുത്തശ്ശി നേടിയത്.
അടുത്ത മാസം 109 -ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയാണ് കമലക്കണ്ണി മുത്തശ്ശി. ഈ വിജയത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
Discussion about this post