തിരുവനന്തപുരം: പ്രണയകാലത്ത് പകര്‍ത്തിയ കാമുകിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രതിശ്രുത വരന് അയച്ചുകൊടുത്ത് വിവാഹം മുടക്കിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍. കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടില്‍ എസ് വിജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിജിനും യുവതിയും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞതിനെത്തുടര്‍ന്ന് മറ്റൊരാളുമായി വീട്ടുകാര്‍ യുവതിയുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രതി മോര്‍ഫ് ചെയ്തത്.
ശേഷം യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ചെറുപ്പക്കാരന്റെ വാട്‌സ്ആപ്പിലേയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. പ്രതിശ്രുത വരന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ചിത്രങ്ങള്‍ കാണിച്ചുകൊടുത്തു. ഇതോടെ യുവാവും വീട്ടുകാരും വിവാഹത്തില്‍ പിന്മാറുകയും ചെയ്തു.
also read: വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ടു, ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, 45കാരന്‍ അറസ്റ്റില്‍
ഇതിന് പിന്നാലെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഐ ടി നിയമമനുസരിച്ച് വിജിനെതിരെ കേസെടുത്ത് നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്. യുവതിയുടെ വിവാഹം മുടക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.