കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലും കൈക്കൂലി പണം ഒളിപ്പിച്ച് ഉദ്യോഗസ്ഥരുടെ അതിബുദ്ധി; കൈയ്യോടെ പൊക്കി വിജിലൻസ്

പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ ചെക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ ഒളിപ്പിച്ചുവെച്ച കൈക്കൂലിപ്പണം പിടികൂടി. വിജിലന#സിൻരെ കണ്ണിൽ നിന്നും ഒളിപ്പിക്കാനായി കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലുമാണ് പണം സൂക്ഷിച്ചിരുന്നത്.

ബുധനാഴ്ച രാവിലെ നടുപ്പുണിയിലുള്ള മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്‌പോസ്റ്റിൽ നടത്തിയ വിജിലൻസ് റെയ്ഡിലാണ് ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ ഒളിപ്പിച്ച 8930 രൂപ പിടിച്ചെടുത്തത്. ഇതിൽ 8320 രൂപ ഓടിനിടയിലും 610 രൂപ വാഴപ്പോളയിലുമാണ് ഒളുപ്പിച്ചിരുന്നത്.

അപ്രതീക്ഷിതമായി വിജിലൻസ് പരിശോധനയുണ്ടായാൽ പിടിക്കപ്പെടാതിരിക്കാനാണ് ഉദ്യോഗസ്ഥർ ഈ സൂത്രവിദ്യ പ്രയോഗിച്ചത്. പൊള്ളാച്ചിയിൽ നിന്ന് കേരളത്തിലേക്ക് അറവ് മാടുകളെ കൊണ്ടുവരുന്ന റോഡിലെ ചോക്‌പോസ്റ്റാണ് കൈക്കൂലിക്ക് കുപ്രസിദ്ധായാർജ്ജിച്ചിരിക്കുന്നത്.

also read- 80 കോടിയുടെ സ്വർണം ഞാനും സഹോദരനും സൗദിയിൽനിന്ന് കടത്തി; അതാണ് തട്ടിക്കൊണ്ടുപോയത്; രക്ഷിക്കണം: പ്രവാസി യുവാവ് ഷാഫിയുടെ വീഡിയോ പുറത്ത്

ലോറിയിൽ കടത്തുന്ന എണ്ണത്തിൽ കൂടുതൽ മാടുകളെ കൊണ്ടുവന്നാൽ ചെക്‌പോസ്റ്റിൽ പിഴ ഈടാക്കണം. ഇതൊഴിവാക്കി കൊടുത്ത് ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന.

മൂന്ന് പേരാണ് റെയ്ഡ് നടക്കുമ്പോൾ ഓഫീസിലുണ്ടായിരുന്നത്. ഇവർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യും.

Exit mobile version