തൃശൂര്‍: കൊമ്പന് പാറമേക്കാവ് ദേവീദാസന് ചരിഞ്ഞു. പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചു നാളായി അവശനായിരുന്നു. 21 വര്‍ഷം തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15 ആനകളില്‍ സ്ഥിരമായി ദേവീദാസനും ഉണ്ടാകാറുണ്ട്.
ശാന്ത സ്വഭാവക്കാരനായതിനാല്‍ തട്ടകക്കാരുടെ പ്രിയപ്പെട്ടവനായിരുന്നു ദേവീദാസന്.
2001ല്‍ പാറമേക്കാവ് ദേവസ്വം ക്ഷേത്രത്തില്‍ നടയിരുത്തിയ ആനയാണ്. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന പാറമേക്കാവിന്റെ 15 ആനകളില്‍ സ്ഥിരമായി ദേവീദാസന് ഉണ്ടാകാറുണ്ട്. എന്നാല്‍ തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ അവസരം ലഭിച്ചിരുന്നില്ല.
60 വയസുണ്ടായിരുന്ന ദേവീദാസനെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ഒരു വര്‍ഷമായി എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിച്ചിരുന്നില്ല. ആരോഗ്യാവസ്ഥ മോശമായിരുന്നതിനാല്‍ ആഴ്ചകളായി ചികിത്സയില്‍ കഴിയുകയായിരുന്നു.
2001-ല്‍ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവ് ദേവസ്വം ക്ഷേത്രത്തില്‍ നടയിരുത്തിയത്. അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. കൂപ്പിലെ ജോലികള്‍ ചെയ്തിരുന്ന ആന പാറമേക്കാവില്‍ എത്തിയ ശേഷമാണ് എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കുന്നത്.
Discussion about this post