തൃശൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരിലെത്തിച്ചു. അടിത്തറയടക്കം 55 അടി ഉയരത്തിലുള്ള പ്രതിമ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഉടന്‍ സ്ഥാപിക്കും.
റോഡ് മാര്‍ഗമാണ് ആന്ധ്രാപ്രദേശില്‍ നിന്നും പ്രതിമയെ ക്ഷേത്രത്തിലെത്തിച്ചത്. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയും കല്യാണ്‍ കുടുംബവും വന്‍ ജനാവലിയും ചടങ്ങില്‍ പങ്കെടുത്തു. ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 24 നാണ്‌നിശ്ചയിച്ചിരിക്കുന്നത്.
also read: കോണ്‍ഗ്രസ് വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ് ? നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയില്‍
ഏകദേശം 75 ലക്ഷം രൂപയാണ് ആന്ധ്രാപ്രദേശില്‍ നിന്ന് തൃശ്ശൂരിലേക്ക് പ്രതിമ എത്തിക്കുന്നതിനുള്ള ചെലവ് എന്നാണ് വിലയിരുത്തല്‍. ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയില്‍ നിര്‍മ്മിച്ച 35 അടി ഉയരമുള്ള പ്രതിമ 20 അടി പീഠത്തില്‍ സ്ഥാപിക്കുന്നതോടെയാണ് ആകെ ഉയരം 55 അടിയാകുന്നത്.
സുബ്രഹ്‌മണ്യ ആചാരി എന്ന ശില്‍പിയാണ് പ്രതിമ നിര്‍മ്മിച്ചത്. ഏറെ തിരഞ്ഞ ശേഷമാണ് പ്രതിമയ്ക്ക് യോജിച്ച പാറ കണ്ടെത്തിയത്. വലതുകൈ കൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയില്‍ ഗദ കാലിനോട് ചേര്‍ത്തുപിടിച്ചും നില്‍ക്കുന്ന രീതിയിലാണ് പ്രതിമ. പ്രശസ്ത ശില്‍പി വി സുബ്രഹ്‌മണ്യം ആചാര്യലുവിന്റെ ശ്രീ ഭാരതി ശില്‍പകലാമന്ദിരമാണ് പ്രതിമ നിര്‍മ്മിച്ചത്.