തൃശൂര്‍: തൃശൂരിലെ വാദ്യകലാകാരമാര്‍ക്ക് വിഷുക്കൈനീട്ടവും വിഷുക്കോടിയുമായി
നടന്‍ സുരേഷ് ഗോപി. ഒരു കോടിയുടെ വിഷുക്കൈനീട്ടമാണ് താന്‍ നല്‍കുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് വിഷുക്കോടിയും കൈനീട്ടവും നല്‍കിയത്.
വിഷുക്കൈനീട്ടം പരിപാടിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടികള്‍ക്ക് എന്തിനാണ് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു. സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് നീക്കിവയ്ക്കുന്ന 1 കോടി രൂപയാണ് വാദ്യ കലാകാരന്മാര്‍ക്ക് നല്‍കുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ലക്ഷ്മി ചാരിറ്റിയില്‍ നിന്നും ഇപ്പോള്‍ ചെയ്യുന്ന സിനിമയില്‍ നിന്നും പത്ത് ലക്ഷം മാറ്റി വെച്ചുകൊണ്ട് വാദ്യകലാകാരന്മാര്‍ക്ക് വേണ്ടി ഒരു സംഘടന തുടങ്ങുകയാണ്. പത്തു ലക്ഷം വെച്ച് പത്ത് സിനിമയില്‍ നിന്ന് ലഭിക്കുന്ന ഒരു കോടി രൂപ കലാകാരന്മാര്‍ക്ക് എന്റെ മോളുടെ പേരില്‍ നല്‍കും. ഇത് തൃശൂര്‍കാരുടെ ഉത്തരവാദിത്വമാണ്’- എന്നും സുരേഷ് ഗോപി പറഞ്ഞു.
ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലായിരുന്നു വിഷുക്കൈനീട്ടം നല്‍കിയത്. പെരുവനം കുട്ടന്‍ മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍, വെളിത്തിരുത്തി ഉണ്ണി, തൃച്ചൂര്‍ മോഹനന്‍, പെരുവനം സതീശന്‍ മാരാര്‍, പറക്കാട് തങ്കപ്പന്‍മാരാര്‍ തുടങ്ങിയ പ്രമുഖന്‍ കൈനീട്ടം ഏറ്റുവാങ്ങി. ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.