തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിലെ ബിജെപി നേതാക്കളുടെ ക്രിസ്ത്യൻ വീടുകളിലെ സന്ദർശനം കപടമാണെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വീടുകളിൽ ക്രിസ്മസ് സ്റ്റാർ തൂക്കാൻ പാടില്ലെന്ന് പറഞ്ഞ നേതാക്കൾ സംഘപരിവാറിനുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ചൂണ്ടിക്കാണിച്ചു.
ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമണം രാജ്യത്തിന്റെ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് റിയാസ് പ്രതികരിച്ചു. വീടുകൾ സന്ദർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ ഒരു പ്രത്യേക വിഭാഗത്തിന്റെ വീട് മാത്രം തിരഞ്ഞെടുക്കുന്ന രീതി കേരളത്തിൽ ഇല്ലായിരുന്നു. ഇത്തരം രീതികൾ ശരിയോണോ എന്നും റിയാസ് ചോദ്യെ ചെയ്തു.
കൂടാതെ, വിജയദശമി ദിനങ്ങളിലെ സംഘപരിവാർ നേതാക്കളുടെ പ്രസംഗങ്ങൾ പരിശോധിച്ചാൽ ന്യൂനപക്ഷവിരുദ്ധമായ പരാമർശങ്ങളുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കേരളം ഇതിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നു. സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങൾ അക്രമണങ്ങൾ നേരിടാതിരിക്കുന്നതിന്റെ കാരണം സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ എടുത്തുകൊണ്ടിരിക്കുന്ന കർക്കശമായ നിലപാടാണെന്നും റിയാസ് വ്യക്തമാക്കി.
Discussion about this post