കൊച്ചി : അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലാണ് സംഭവം. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകന് ഒന്നര വയസുകാരന് ആദവ് കൃഷ്ണയുമാണ് മരിച്ചത്.
ആലുവയ്ക്കടുത്ത് പുറയാറിലെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
Discussion about this post