കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന് അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. അരിക്കൊമ്പനാണെന്ന് വിചാരിച്ച് ബിജെപി പിടിച്ചത് കുഴിയാനയെയാണെന്ന് സുധാകരന് പറഞ്ഞു.
അനില്‍ ആന്റണിയെ അരിക്കൊമ്പനാണെന്ന് വിചാരിച്ചാവും ബിജെപി പിടിച്ചത്, എന്നാല്‍ കുഴിയാനയാണെന്ന് കാണാന്‍ പോകുന്നതേയുള്ളൂവെന്ന് സുധാകരന് പരിഹസിച്ചു. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് അനിലിന് പിന്നാലെ ഇനിയും നേതാക്കള്‍ ബിജെപിയിലെത്തുമെന്ന അമിത് ഷായുടെ പ്രതികരണത്തെയും സുധാകരന് തള്ളി.
also read: ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, 21കാരന് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്
ഒരു ആത്മവിശ്വാസം എപ്പോഴും ആവശ്യമല്ലേ, ഒരുപാട് പേര് വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണെന്നും പക്ഷെ അമിത് ഷാ വിചാരിക്കുന്നതൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ് സത്യമെന്നും സുധാകരന് പറഞ്ഞു.
എകെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഉണ്ടെങ്കില്‍ അത് അപലപനീയമാണെന്നും സുധാകരന് പ്രതികരിച്ചു.
ആരെങ്കിലും ആന്റണിക്കെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമാണെന്നും പാര്‍ട്ടിക്ക് വേണ്ടി ആന്റണി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മറക്കാന്‍ സാധിക്കില്ലെന്നും സുധാകരന് പറഞ്ഞു.
Discussion about this post