കാലടി: കാലടിയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. രണ്ട് ഘട്ടങ്ങളിലായി 2024 ഒക്ടോബറില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്് മന്ത്രി പറഞ്ഞു.
പുതിയപാലം പെരിയാറിന് കുറുകെ കാലടി ശ്രീശങ്കര പാലത്തിന് സമാന്തരമായാണ് നിര്‍മ്മിക്കുന്നത്.നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്ന് അഞ്ചുമീറ്റര്‍ മാറി 455 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്.
പാലത്തിന് 18 ബീമുകള്‍ പുഴയിലും ഇരുകരകളിലുമായി നിര്‍മിക്കും. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാതയും ഉണ്ടാകും. 2026 ആകുമ്പോള്‍ പാലങ്ങളുടെ നിര്‍മ്മാണത്തില്‍ സംസ്ഥാനം സെഞ്ച്വറി അടിക്കുമെന്നും എം സി റോഡ് വികസനത്തിനായി ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
also read: ആസിഡ് ആക്രമണ ഇരകളെ നേരില്‍ കണ്ട് ഷാരൂഖ് ഖാന്‍: ചേര്‍ത്ത് പിടിച്ച് ജോലിയും വാഗ്ദാനം ചെയ്ത് കിങ് ഖാന്‍
്സംസ്ഥാനത്തെ പാലങ്ങളെ ദീപാലങ്കൃതമാക്കണം. പാലങ്ങള്‍ക്ക് സമീപം പാര്‍ക്കുകള്‍ നിര്‍മ്മിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഇല്ലാതാക്കുമെന്നും മന്ത്രി വ്യക്തമാക്കി.