പാന്റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് കറക്കം, പ്രാങ്ക് വീഡിയോ എടുക്കാനാണെന്ന് യുവാക്കള്‍, പിടിയില്‍

തിരുവനന്തപുരം: പൊതുസ്ഥലത്ത് പാന്റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാക്കള്‍ അറസ്റ്റില്‍. ആറ്റിങ്ങലിലാണ് സംഭവം. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുന്‍, മുതുവിള സ്വദേശി ഷെമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തങ്ങള്‍ പ്രാങ്ക് വീഡിയോ ചെയ്യാനാണ് ഇത്തരത്തിലുള്ള വേഷം ധരിച്ചെത്തിയതെന്ന് യുവാക്കള്‍ പോലീസിനോട് പറഞ്ഞു. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു യുവാക്കളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളടക്കം നിരവധിപേര്‍ ഉണ്ടായിരുന്ന പൊതുസ്ഥലത്ത് ഇത്തരത്തില്‍ നടന്നതിനാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

also read: ഷാറൂഖ് സെയ്ഫിക്കൊപ്പം കൂട്ടാളികളും ട്രെയിനില്‍ ഉണ്ടായിരുന്നു? , രണ്ട് കുപ്പി പെട്രോള്‍ വാങ്ങിയത് മറ്റൊരു കോച്ചും തീയിടാന്‍, പ്രതിക്ക് കേരളത്തില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം

അര്‍ജുനെയും ഷമീറിനെയും പാന്റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. അര്ജുനാണ് പാന്റിന് മുകളില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ധരിച്ച് എത്തിയത്.

also read: ‘ദീര്‍ഘ കാലത്തെ ആത്മ ബന്ധത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും നല്ല തെളിച്ചം’: കെഎം മാണിയുടെ ഓര്‍മ്മകളില്‍ പികെ കുഞ്ഞാലിക്കുട്ടി

യുവാവ് ആറ്റിങ്ങല്‍ അങ്ങാടിയില്‍ കറങ്ങി നടന്നായിരുന്നു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തത്. ബസ് സ്റ്റാന്‍ഡ് പരിസരത്തും ആളുകൂടുന്നയിടത്തുമെല്ലാം നിന്ന് വീഡിയോ ചിത്രീകരണം തുടരുകയായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

Exit mobile version