മലപ്പുറം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണിയെ അനുസ്മരിച്ച് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സമകാലികനായിരുന്ന മാണിയുടെ വിയോഗത്തിന്റെ നാലാണ്ട് തികയുന്ന വേളയിലാണ് കുഞ്ഞാലിക്കുട്ടി ഓര്‍മ്മക്കുറിപ്പ് പങ്കുവച്ചത്.
സ്നേഹ ബന്ധങ്ങള്‍ക്ക് വലിയ ഉറപ്പും, മൂല്യവും കല്പിച്ചിരുന്ന സഹൃദയനായിരുന്നു മാണി സാര്‍. ബന്ധങ്ങളിലെ ആ ഇഴയടുപ്പം വ്യക്തി ജീവിതത്തിനപ്പുറത്തേക്ക് സാമുദായിക സൗഹൃദങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികള്‍ കൂടിയായി പലപ്പോഴും മാറിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എന്റെ ആത്മ സുഹൃത്തും, കേരള രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന കെ. എം. മാണി സാറിന്റെ വിയോഗത്തിന് ഇന്ന് നാലാണ്ട് തികയുകയാണ്. എത്ര പെട്ടന്നാണ് കാലം മിന്നി മറയുന്നത്. മാണി സാറുമൊത്തുള്ള ദീര്‍ഘ കാലത്തെ ആത്മ ബന്ധത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും നല്ല തെളിച്ചമുണ്ട്. സ്നേഹ ബന്ധങ്ങള്‍ക്ക് വലിയ ഉറപ്പും, മൂല്യവും കല്പിച്ചിരുന്ന സഹൃദയനായിരുന്നു അദ്ദേഹം.
Read Also: സൈബര്‍ തട്ടിപ്പിനിരയായി ഒന്നര ലക്ഷം രൂപ നഷ്ടമായി: യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി
ബന്ധങ്ങളിലെ ആ ഇഴയടുപ്പം വ്യക്തി ജീവിതത്തിനപ്പുറത്തേക്ക് സാമുദായിക സൗഹൃദങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികള്‍ കൂടിയായി പലപ്പോഴും മാറിയിരുന്നു. മാണി സാര്‍ ഇല്ലാത്ത ഈ കാലത്ത് അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്ത് പോയ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ ആ വിടവ് വേദനയുള്ള അനുഭവമായിട്ടുണ്ട്.
Discussion about this post