‘രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍’, ബിജെപി ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് ഉണ്ണിമുകുന്ദന്‍

കൊച്ചി: മലയാള സിനിമാതാരം ഉണ്ണിമുകുന്ദന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് ഉണ്ണിമുകുന്ദന്റെ പ്രതികരണം.

ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയ താരം നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ലെന്നും നടന്‍ വ്യക്തമാക്കി.

also read: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചു, കൊലക്കേസ് പ്രതി മരിച്ചു, ഓടിരക്ഷപ്പെട്ട് ടിപ്പര്‍ ഡ്രൈവര്‍

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ‘എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍. വലിയ ഷെഡ്യൂളാണിത്. കൂടൂതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കാം.” എന്ന് താരം പറയുന്നു.

also read: പാലക്കാട് പിടിക്കാനൊരുങ്ങി ബിജെപി: ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കും

”വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് അതിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് എനിക്ക് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. വീണ്ടും വീണ്ടും കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടിവരുന്നത് ഖേദകരമാണ്. സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തേക്കുറിച്ച് ബോധ്യമുള്ളതുകൊണ്ട് എനിക്ക് രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ഒരുപോലെ ബഹുമാനമുണ്ട്. ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ല.’ ഉണ്ണി മുകുന്ദന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Exit mobile version